പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് 09/07/1962 ന് കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ (ജനറൽ) ഉത്തരവ് പ്രകാരം കുപ്പായക്കോട് സർവീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്യപെടുകയും 22/07/1962 തിയ്യതിയിൽ കുപ്പായക്കോട് ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഈങ്ങാപുഴയിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റുകയും സഹകരണ സംഘം രജിസ്ട്രാർ (ജനറൽ) ഉത്തരവിൻ പ്രകാരം പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് ലിമിറ്റെഡ്, നമ്പർ എഫ്. 1830 എന്ന് പേരിൽ മാറ്റം വരുത്തുകയുമയി.ബാങ്കിന്റെ പ്രവർത്തന പരിധി കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽപ്പെട്ട (പുതിയതായി രൂപീകരിച്ച താമരശ്ശേരി താലൂക്ക്) പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുഴുവനും കൂടത്തായി വില്ലേജിലെ പാലോണാ ദേശവും ചേർന്നതാണ്.
സഹകരണം, സ്വാശ്രയത്വം, സാമ്പത്തിക ഉന്നതി എന്നീ ആശയങ്ങളിലൂന്നി ബാങ്കിന്റെയും നാടിന്റെയും വികസന പ്രവർത്തനങ്ങളിൽ എപ്പോഴും സജീവമായി നിലനില്ക്കുന്ന ഭരണസമിതി അംഗങ്ങൾ ബാങ്കിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നു .